മടമ്പം വൈഎംസിഎ ഓഫീസ് വെഞ്ചിരിച്ചു
1582964
Monday, August 11, 2025 1:47 AM IST
ശ്രീകണ്ഠപുരം: മടമ്പം വൈഎംസിഎയുടെ പുതിയ ഓഫീസിന്റെ വെഞ്ചിരിപ്പും ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള കുടുംബ സംഗമവും കൈവെട്ടിച്ചാലിൽ നടന്നു. ബെഞ്ചിരിപ്പ് കർമം മടമ്പം ഫൊറോന വികാരി ഫാ. സജി മെത്താനത്ത് നിർവഹിച്ചു. കുടുംബ സംഗമവും ഒന്നാംവാർഷിക ആഘോഷവും ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു.
വൈഎംസിഎ പ്രസിഡന്റ് എം.പി. മനോജ് അധ്യക്ഷത വഹിച്ചു. ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ മുഖ്യാതിഥി ആയിരുന്നു. ഫാ സജി മേത്താനത്ത്, ഡോ. കെ. എം. തോമസ്, ഷാജിജോസഫ്, കൗൺസിലർ മീന സജി, പി.എ. ബേബി, റെജി. കെ. ജോൺ, ഫിലിപ്പ് രാജ്, കെ. ബിനോയ്, പി.ജെ. ജെയിംസ്, കെ.എം.അബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. ഉന്നതവിജയം കൈവരിച്ചവർക്കുള്ള അനുമോദനവും നടത്തി.