കായിക വിദ്യാർഥികൾക്ക് കിറ്റ് വിതരണം ചെയ്തു
1582858
Sunday, August 10, 2025 8:41 AM IST
കണ്ണൂർ: കായിക, യുവജനകാര്യ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ കായിക വിദ്യാർഥികൾക്ക് കിറ്റ് വിതരണം ചെയ്തു. കണ്ണൂർ സ്പോർട്സ് സ്കൂളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കായിക മേഖലയിലെ സമഗ്രമായ കുതിപ്പാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നും കായികരംഗത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
കായിക യുവജനകാര്യ വകുപ്പ് കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടർ ടി. അനീഷ് അധ്യക്ഷത വഹിച്ചു. 217 വിദ്യാർഥികൾക്കാണ് കിറ്റ് വിതരണം ചെയ്തത്. സ്പോർട്സ് സ്കൂൾ ഫുട്ബോൾ പരിശീലകൻ കെ.എം. രാജേഷ്, കണ്ണൂർ സ്പോർട്സ് സ്കൂൾ മുഖ്യാധ്യാപിക കെ. ജ്യോതി, കണ്ണൂർ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ കെ.എം. റിന്ദു എന്നിവർ പ്രസംഗിച്ചു.