തെങ്ങിൽനിന്നു വീണു തൊഴിലാളി മരിച്ചു
1582911
Monday, August 11, 2025 12:03 AM IST
തളിപ്പറമ്പ്: കുറുമാത്തൂർ മുയ്യത്ത് തേങ്ങ പറിക്കുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളി വീണു മരിച്ചു. മുയ്യത്തെ തൈവളപ്പില്‍ ടി.വി. സുനിലാണ് (53) മരിച്ചത്. ഇന്നലെ രാവിലെ 8.45 ഓടെയായിരുന്നു സംഭവം. മുയ്യം യുപി സ്കൂളിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങ പറിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ താഴേക്കു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിലിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ ബാലന്-നളിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. മക്കള്‍: അതുല്‍, അനന്യ.