ജില്ലാ റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു
1582960
Monday, August 11, 2025 1:47 AM IST
മട്ടന്നൂർ: ജില്ലാ റൈഫിൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് നടത്തി. യൂണിവേഴ്സൽ കോളേജിലെ റൈഫിൾ റേഞ്ചിൽ നടന്ന പരിപാടി കണ്ണൂർ അസിസ്റ്റന്റ് കളക്ടർ എഹ്തെദ മുഫസിർ ഉദ്ഘാടനം ചെയ്തു.
ജില്ലാ റൈഫിൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രഫ. പി.കെ. ജഗന്നാഥൻ അധ്യക്ഷത വഹിച്ചു. കേരളാ ഒളിമ്പിക് അസോസിയേഷൻ അംഗം കെ. രാജേഷ്, യൂണിവേഴ്സൽ കോളജ് പ്രിൻസിപ്പൽ സുനിൽകുമാർ, അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷാഹിൻ പള്ളിക്കണ്ടി, കണ്ണൂർ ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി എം. ലക്ഷ്മീകാന്തൻ എന്നിവർ പ്രസംഗിച്ചു.