വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
1582851
Sunday, August 10, 2025 8:41 AM IST
പയ്യാവൂർ: മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ 2025-26 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബുകൾ എന്നിവ കോമഡി ഉത്സവം ഫെയിം ഫാ. ജിതിൻ വയലുങ്കൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. സജി മെത്താനത്ത് അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ ഷാജു ജോസഫ് ആമുഖപ്രഭാഷണവും ഫാ. സജി മെത്താനത്ത് ഈ വർഷത്തെ സ്കൂൾ കലോത്സവ ലോഗോയുടെ പ്രകാശനവും നടത്തി.
ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ പി. മീന, സ്കൂൾ പിടിഎ പ്രസിഡന്റ് സജി കുര്യൻ, മദർ പിടിഎ പ്രസിഡന്റ് മായ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി റോയ്മോൻ ജോസ്, ജ്വാല മരിയ സിറിയക് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.