ജില്ലാ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്: കണ്ണൂര്‍ അത്ലറ്റിക് അക്കാദമി ജേതാക്കള്‍
1582845
Sunday, August 10, 2025 8:41 AM IST
തലശേരി: മൂന്നുദിവസമായി നടന്ന ജില്ലാ അത്ലറ്റിക്സ് ചാന്പ്യന്ഷിപ്പില് കണ്ണൂര്‍ അത്ലറ്റിക്ക് അക്കാദമി ജേതാക്കള്‍. കഴിഞ്ഞതവണയും ജേതാക്കളായ കണ്ണൂര്‍ അത്ലറ്റിക് അക്കാദമി 182 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 264 പോയിന്റ് നേടിയാണ് കിരീടം സ്വന്തമാക്കിയത്.
കണ്ണൂര്‍ വിഎച്ച്എസ്എസ് 190 പോയിന്റുമായി രണ്ടാംസ്ഥാനവും 157 പോയിന്റുമായി തലശേരി അത്ലറ്റിക്സ് ക്ലബ് മൂന്നാം സ്ഥാനവും നേടി. തലശേരി വി.ആര്. കൃഷ്ണയ്യര്‍ സ്റ്റേഡിയത്തിലും ധര്‍മടം സിന്തറ്റിക്ക് ട്രാക്കിലുമാണ് മത്സരങ്ങള്‍ നടന്നത്. എസ്എന്‍ കോളജ് വിദ്യാര്‍ഥിയായ 5000 മീറ്റര്‍ ഓട്ട മത്സരത്തില്‍ പ്രിതുല് മധു ആണ് അവാസാനദിനം റിക്കാർഡിട്ടത്. ആകെ അഞ്ചു റിക്കാർഡുകളാണ് ചാന്പ്യന്ഷിപ്പില് പിറന്നത്.
സാഫ് ഗയിംസ് മെഡല്‍ ജേതാവ് വി.ടി. ഷിജില വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അത്ലറ്റിക്സ് അസോ. ജില്ലാ പ്രസിഡന്റ് ജോസ് മാത്യു, ട്രഷറര്‍ കെ.കെ. ഷമിന്, വൈസ് പ്രസിഡന്റ് പി. മഹിലേഷ്, നിര്‍വാഹക സമിതി അംഗം യു. ബൈജു സംബന്ധിച്ചു.