ഐആർപിസി വോളന്റിയർ സംഗമം നടത്തി
1582850
Sunday, August 10, 2025 8:41 AM IST
ശ്രീകണ്ഠപുരം: സാന്ത്വന പരിചരണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഐആർപിസിയുടെ ശ്രീകണ്ഠപുരം സോൺ വാർഷിക ജനറൽ ബോഡിയും വോളന്റിയർ സംഗമവും ശ്രീകണ്ഠപുരം റോയൽ ഓഡിറ്റോറിയത്തിൽ നടന്നു. എകെജി ആശുപത്രി മെഡിക്കൽ ഡയറക്ടറും, ഐആർപിസി ജില്ലാ ഉപദേശക സമിതി അംഗവുമായ ഡോ. കെ.പി. രാഘവ പൊതുവാൾ ഉദ്ഘാടനം ചെയ്തു.
സോണൽ ചെയർമാൻ വി.പി. മോഹൻ അധ്യക്ഷത വഹിച്ചു. കെ.പി. കുമാരൻ പ്രവർത്തന റിപ്പോർട്ടും, എം. ബാബുരാജ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി വി.പി. മോഹനൻ-ചെയർമാൻ, പി. ജനാർദനൻ, എ.സി. ഷീജ-വൈസ് ചെയർമാൻമാർ, കെ.പി. കുമാരൻ-കൺവീനർ, പി.പി. ലക്ഷ്മണൻ, കെ.പി. രാമകൃഷ്ണൻ-ജോയിന്റ് കൺവീനർമാർ, എം. ബാബുരാജ്-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.