ഓപ്പറേഷൻ ഗജമുക്തി ദൗത്യത്തിൽ ഒരാനയെ കൂടി കാട്ടിലേക്ക് എത്തിച്ചു
1583458
Wednesday, August 13, 2025 2:08 AM IST
ഇരിട്ടി: ഓപ്പറേഷൻ ഗജമുക്തി ദൗത്യത്തിന്റെ രണ്ടാം രണ്ടാം ദിവസം ഒരു കൊമ്പനെ കാട്ടിലേക്ക് തുരത്തി. ആറളം ഫാം രണ്ടാം ബ്ലോക്ക് ഭാഗത്തുനിന്നും മോഴയനയെ ഡ്രൈവിംഗ് ടീം ട്രാക്ക് ചെയ്ത് തുരത്താൻ ആരംഭിച്ചെങ്കിലും മൊഴയാന പൊട്ടിയ മല ഭാഗത്തേക്ക് തിരിഞ്ഞു പോയി. തുടർന്ന് ടിആർഡിഎം ഏരിയയിൽപ്പെട്ട ബ്ലോക്ക് 13 ഓടച്ചാൽ ഭാഗത്ത് തമ്പടിച്ച ഒരു കൊമ്പനെ പുതുതായി നിർമിച്ച ഹാഗിംഗ് ഫെൻസിംഗ് കടത്തി ഉരുപ്പുകുന്ന് ഭാഗത്തേക്ക് കടത്തിവിട്ടു.
ദൗത്യ സംഘത്തിൽ കൊട്ടിയൂർ റേഞ്ചർ നിതിൻ ലാൽ, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ 35 ഫോറസ്റ്റ് ജീവനക്കാരും, 10 ആറളം ഫാം ജീവനക്കാരും ഇരിട്ടി താലൂക്ക് റവന്യൂ, ആറളം പോലീസ്, ആറളം ഫാം മെഡിക്കൽ എന്നിവരും ദൗത്യത്തിന് നേതൃത്വം നല്കി.