അൻവർ വധക്കേസിൽ വിചാരണ തുടങ്ങി
1583192
Tuesday, August 12, 2025 1:16 AM IST
തളിപ്പറമ്പ്: പട്ടുവം കാവുങ്കല്‍ അന്‍വര്‍ വധക്കേസില്‍ വിചാരണ തുടങ്ങി. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഇന്നലെ വിചാരണ തുടങ്ങിയത്. വാദിഭാഗം ആവശ്യപ്പെട്ട പ്രോസിക്യൂ ട്ടറെ നിയമിക്കാന്‍ സാധിക്കില്ലെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചിട്ടുണ്ട്. കേസ് വീണ്ടും ഈ മാസം 29ന് പരിഗണിക്കും. പ്രതികള്‍ക്കു വേണ്ടി നിക്കോളോസ് ജോസഫാണ് ഹാജരാവുന്നത്.
സിപിഎം പ്രവര്‍ത്തകരായ പട്ടുവം, മംഗലശേരി, ആന്തൂര്‍ സ്വദേശികളായ നീലാങ്കല്‍ എന്‍. കണ്ണന് (53) തിരച്ചില്‍ വീട്ടില്‍ എന്‍. അനൂപ് (38) ചരമഞ്ചേരി വളപ്പില്‍ സി.വി. മനീഷ് (38) നടുവിലെ പുരയില്‍ സി.പി. അമിത്ത് (39), കേളോത്ത് സുനില്‍കുമാര്‍ (51), ചക്കര വളപ്പില്‍ സി.വി. ബാബുരാജ് (52) ഏഴോത്തെ പി.വി. രാമകൃഷ്ണന് (62) എന്‍. അനില്‍കുമാര്‍ (50), മുറിയം തോട്ടില്‍ എന്‍ ഡെന്നീസ് (40) മുതുകുടയില്‍ പി. ബാലകൃഷ്ണന് (65) തുടങ്ങി 22 പേരാണ് കേസിലെ പ്രതികള്‍. 2011 ജൂലൈ അഞ്ചിന് വൈകുന്നേരം അഞ്ചരയോടെ കാവുങ്കല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്തു നില്‍ക്കുകയായിരുന്ന അനവറിനെ പ്രതികൾ സംഘം ചേർന്ന് ആയുധങ്ങൾ ഉപയോഗിച്ച് വെട്ടികൊല പ്പെടുത്തി എന്നായിരുന്നു കേസ്. ആക്രമണത്തിൽ കൂടെ ഉണ്ടായിരുന്നവർക്കും പരിക്കേറ്റിരുന്നു. ഒരു വീടിന്റെ പെയിന്റിംഗ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു കൊല്ലപ്പെട്ട അന്‍വറും സുഹൃത്തുക്കളും. രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് കാരണമായി പറയുന്നത്. പട്ടുവത്തെ സി.കെ. ദില്‍ഷാദിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.
പരിക്കേറ്റ ജസീല്‍, സി.കെ. റഷീദ്, കെ.പി. അഷ്റഫ്, സി.കെ. റാഷിദ്, പി.പി. പ്രമോദ്, കെ. ഇബ്രാഹിം, എം.പി. മുസ്തഫ, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയിരുന്ന സി. മുജീബ് റഹ്മാന്, ഫോറന്‍സിക് സര്ജന് ഡോ.എസ്. ഗോപാലകൃഷ്ണപിള്ള ഉൾപ്പെടെയുള്ളവർ പ്രോസിക്യൂഷന് സാക്ഷികളാണ്.