ടിഎസ്എസ്എസ് ചെമ്പേരി റീജിയൺ വാർഷിക പൊതുയോഗം
1583464
Wednesday, August 13, 2025 2:08 AM IST
ചെമ്പേരി: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) ചെമ്പേരി റീജിയൺ വാർഷിക പൊതുയോഗം ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. ടിഎസ്എസ്എസ് അതിരൂപത ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു.
ടിഎസ്എസ്എസ് റീജിണൽ ഡയറക്ടർ ഫാ. ജോബി ചെരുവിൽ ആമുഖ പ്രഭാഷണവും അതിരൂപതാ പ്രസിഡന്റ് ജോഷി കുന്നത്ത് മുഖ്യപ്രഭാഷണവും നടത്തി. റീജണൽ സെക്രട്ടറി ജോയിസി ജോസഫ് വാർഷിക റിപ്പോർട്ടും സിസ്റ്റർ ആലീസ് മാത്യു എഫ്സിസി സംഘനിധി ഓഡിറ്റ് റിപ്പോർട്ടും റീജണൽ ജോയിന്റ് സെക്രട്ടറി ജെസി തങ്കച്ചൻ ചെമ്പേരി റീജണൽ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.
ചെമ്പേരി റീജിയൻ പരിധിയിലുള്ള ഇരുപത് ഇടവക യൂണിറ്റുകളുടെ പ്രവർത്തന റിപ്പോർട്ട് പ്രോഗ്രാം മാനേജർ ലിസി ജിജി അവതരിപ്പിച്ചു. ബേബി മുല്ലൂർ, ലിറ്റിന മനോജ് എന്നിവർ പ്രസംഗിച്ചു.
മികച്ച ടിഎസ്എസ്എസ് ട്രസ്റ്റുകളായി അരീക്കമല ഒന്നാം സ്ഥാനവും നടുവിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ചെമ്പേരി, കുടിയാന്മല ട്രസ്റ്റുകൾക്കാണ് മൂന്നാം സ്ഥാനം. മികച്ച മഹിളാ സേവാ സംഘം (എംഎസ്എസ്) യൂണിറ്റുകളായി ചെമ്പന്തൊട്ടി സംയുക്ത എംഎസ്എസ്, മണ്ടളം ട്രസ്റ്റ്, ചെമ്പേരി വിമൽ ജ്യോതി എംഎസ്എസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മികച്ച യൂണിറ്റ് പ്രസിഡന്റായി നടുവിൽ ക്രെഡിറ്റ് യൂണിയൻ പ്രസിഡന്റ് സിബി ചെരുവുപുരയിൽ, ബെസ്റ്റ് സെക്രട്ടറിയായി അരീക്കമല ട്രസ്റ്റിലെ ജോജോ പുല്ലാട്ട്, ബെസ്റ്റ് മഹിളാ സേവാ സംഘം പ്രസിഡന്റായി ജെസി തങ്കച്ചൻ, സെക്രട്ടറിയായി ലിസ ടോമി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് പെർഫോമൻസ് അവാർഡ് ജെയ്സൺ മേക്കലാത്ത്, ഷീന ചാക്കോ, സാഹിത അബൂബക്കർ, ലൂസി ഏബ്രഹാം എന്നിവർ കരസ്ഥമാക്കി. ചെമ്പേരി റീജനിലെ 20 ഇടവകകളിൽ നിന്നായി 180 പ്രതിനിധികൾ പങ്കെടുത്തു.