കാറ്ററിംഗ് മേഖലയ്ക്ക് ഇളവുകൾ അനുവദിക്കണം: എകെസിഎ
1583461
Wednesday, August 13, 2025 2:08 AM IST
കണ്ണൂർ: കാറ്ററിംഗ് മേഖലയുടെ സംരക്ഷണത്തിനായി സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുഭാവ പൂർണമായ നടപടികൾ ഉണ്ടാകണമെന്ന് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സാധനങ്ങളുടെ വിലക്കയറ്റം കാറ്ററിംഗ് മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുണ്ട്. ഈ സാഹചര്യത്തിൽ വിലക്കയറ്റം പിടിച്ചു നിർത്താനും കാറ്ററിംഗ് മേഖലയ്ക്ക് പ്രത്യേക ഇളവുകൾ നൽകാനും സർക്കാരുകളുടെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
അമാനി ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനം എകെസിഎ സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ജോയ് അധ്യക്ഷത വഹിച്ചു. ജില്ലാജനറൽ സെകട്ടറി വിൻസെന്റ് ഗോമസ്, കെ.ജെ ടോമി എന്നിവർ പ്രസംഗിച്ചു. മേഖലാ ഭാരവാഹികൾക്ക് സംസ്ഥാന സെക്രട്ടറി ഷാഹുൽ ഹമീദ്, പ്രേംചന്ദ് വള്ളിൽ, പി. ഉമ്മർ രഞ്ജു ചാണ കാട്ടിൽ എന്നിവർ സ്വീകരണം നൽകി. സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, കളക്ടർ അരുൺ കെ. വിജയൻ, സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ്, ഡിഎംഒ പിയൂഷ് നന്പൂതിരിപ്പാട് എന്നിവർ പ്രസംഗിച്ചു.