രാജ്യത്തെ വോട്ട് കൊള്ളക്കെതിരേ യൂത്ത് കോൺഗ്രസ് പ്രതിഷേധം
1583995
Friday, August 15, 2025 2:02 AM IST
ചെമ്പേരി: രാജ്യത്തെ വോട്ട് കൊള്ള സംബന്ധിച്ച് രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കുന്ന ബിജെപിയും അതിന് ബിജെപിക്ക് ഒത്താശ ചെയ്യുന്ന തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരേ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് ഏരുവേശി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്പേരി പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയിൽ രാഹുൽ ഗാന്ധി ഉന്നയിച്ച അഞ്ചു ചോദ്യങ്ങൾ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി മുൻ അംഗം ജസ്റ്റിസൺ ചാണ്ടിക്കൊല്ലി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വിനു കാഞ്ഞിരത്തിങ്കൽ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആൽബിൻ അറയ്ക്കൽ, നിയോജക മണ്ഡലം സെക്രട്ടറിമാരായ എം.വി. ജിനീഷ്, ബിനു അനന്തക്കാട്ട്, മണ്ഡലം സെക്രട്ടറിമാരായ ആൽബിൻ മരുതനാൽ, അമൃത മോഹനൻ, നവീൻ പുളിയ്ക്കൽ, സാനു നെടുന്താനം, മണ്ഡലം മുൻ പ്രസിഡന്റ് ലിജോ കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.