നാടൻ തോക്ക്: പ്രതി കോടതിയിൽ കീഴടങ്ങി
1583711
Thursday, August 14, 2025 12:59 AM IST
പയ്യാവൂര്‍: വീട്ടില്‍ രഹസ്യമായി സൂക്ഷിച്ച നാടന്‍ തോക്കും സ്ഫോടകവസ്തുക്കളും പിടികൂടിയ കേസിൽ ഒളിവിൽപോയ പ്രതിയെ കോടതി മുമ്പാകെ കീഴടങ്ങി. കാഞ്ഞിരക്കൊല്ലി കുട്ടിമാവ് നഗറിലെ ചപ്പിലിവീട്ടില്‍ ബാബു (55) വാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 29ന് രാത്രി 8.30ന് പയ്യാവൂര്‍ പോലീസ് ബാബുവിന്റെ നടത്തിയ റെയിഡിലാണ് ഒരു നാടന്‍തോക്കും, അതില്‍ നിറയ്ക്കുവാന്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളും പിടികൂടിയത്.
പ്രതി ബാബുവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തുന്നതി നിടെ ഇന്നലെ ഉച്ചയോടെയാണ് കോടതിയിൽ കീഴടങ്ങിയത്. ഇയാൾ ജാമ്യത്തിനായി അപേക്ഷ നൽകിയിരുന്നു. അപേക്ഷ കോടതി നിരസിച്ചതോടെയാണ് കീഴടങ്ങിയത്. കോടതി ബാബുവിനെ റിമാൻഡ് ചെയ്തു.