കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ ചേംബർ സെമിനാർ നടത്തി
1584000
Friday, August 15, 2025 2:02 AM IST
കണ്ണൂർ: പതിറ്റാണ്ടുകൾക്ക് മുമ്പേ തന്നെ ടെക്സ്റ്റൈൽ കയറ്റുമതി വിപണന രംഗത്തും മറ്റിതര മേഖലയിലും തിളങ്ങി നിന്ന മലബാറിന്റെ പേരും പ്രശസ്തിയും നിലനിർത്തുക, ചെറുകിട സംരംഭകരെ വാണിജ്യരംഗത്തും കയറ്റുമതിയിലും പ്രോത്സാഹിപ്പിക്കുക, ഒരു ജില്ലയ്ക്ക് ഒരു ഉത്പന്നം എന്ന കേന്ദ്രനയ തീരുമാനം നടപ്പിലാക്കുന്നതിന് പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങളോടെ ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡും ഫെഡറേഷൻ ഓഫ് ഇംപോർട്ട് എക്സ്പോർട്ട് ഓർഗനൈസേഷനും നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. കസ്റ്റംസ് ചീഫ് കമ്മീഷണർ എസ്.കെ. റഹ്മാൻ ഐആർഎസ് സെമിനാർ ഉദ്ഘാടനം ചെയ്തു.
കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകരെ കൈപിടിച്ചുയർത്താനും അവർക്ക് ആവശ്യമായ പ്രോത്സാഹനം നൽകാനും അതുവഴി നമ്മുടെ സാമ്പത്തിക രംഗവും കയറ്റുമതിയും വളർത്തുക, അതിനാവശ്യമായ സഹായം നൽകി കൂടെ പ്രവർത്തിക്കുന്നവരാണ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഡപ്യൂട്ടി എൻ.എ. ഹസൻ ഹുസൈദ് നടത്തി. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി.കെ. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു.
ചേംബർ ഡയറക്ടർ കെ.വി. ദിവാകർ, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത് മക്കേച്ച, ഫെഡറേഷൻ ഓഫ് എക്സ്പോർട്ട് ഓർഗനൈസേഷൻ അസി. ഡയറക്ടർ എം.സി. രാജീവ് എന്നിവരും സംസാരിച്ചു. സെമിനാറിൽ നടന്ന വിവിധ സെക്ഷനുകളിൽ എൻ.എ. ഹസൻ ഉസൈദ്, എസ്.കെ. റഹ്മാൻ, ആർ. ദീപക്, അഭിലാഷ് ഗോപിനാഥൻ, എം.സി. രാജീവ് എന്നിവർ പ്രസംഗിച്ചു.