എടക്കാനം കേസിലെ ഒരു പ്രതിക്കെതിരേ കാപ്പ
1583718
Thursday, August 14, 2025 12:59 AM IST
ഇരിട്ടി: എടക്കാനം അക്രമസംഭവത്തിൽ ഉൾപ്പെട്ട് റിമാൻഡിലായ ഒരു പ്രതിക്കെതിരേ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. എടക്കാനം അക്രമക്കേസ് ഉൾപ്പടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ മുഴക്കുന്ന് ഗുണ്ടികയിലെ കൈമടയൻ ഹൗസിൽ അക്ഷയ് (25)ക്കെതിരേയാണ് മുഴക്കുന്ന് പോലിസ് കാപ്പ ചുമത്തി അറസ്റ്റു ചെയ്തത്.
എടക്കാനം ആക്രമസംഭവത്തിൽ മൂന്നാം പ്രതിയായ അക്ഷയ് ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻഡലാണ്. മുഴക്കുന്ന് പോലിസ് ജയിലിലെത്തിയാണ് അറസ്റ്റു രേഖപ്പെടുത്തിയത്. എടക്കാനം അക്രമത്തെ തുടർന്ന് സംഭവത്തിൽ ഉൾപ്പെട്ട നാലു പേർക്കെതിരേയാണ് കാപ്പ ചുമത്തുന്നതിനായി പോലിസ് കോടതിയിൽ റിപ്പോർട്ടു നല്കിയത്. മറ്റു മൂന്നു പേർക്കെതിരേയും കാപ്പ ചുമത്തി അറസ്റ്റു രേഖപ്പെടുത്തുമെന്നാണ് പോലിസ് നല്കുന്ന സൂചന.