ശാസ്ത്ര-ചരിത്ര സംസ്ഥാന ശില്പശാല ആരംഭിച്ചു
1583997
Friday, August 15, 2025 2:02 AM IST
തളിപ്പറമ്പ്: കേരള സംസ്ഥാന ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്ര-ചരിത്ര സംസ്ഥാന ശില്പശാല കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ ആരംഭിച്ചു. എം.വി. ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എം. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി, മുൻ എംഎൽഎ പ്രകാശൻ, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബ, ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുമേശൻ, ജോയിന്റ് സെക്രട്ടറി മീരാ ദർശക്, ട്രഷറർ കെ. ജയപാൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. 14 ജില്ലകളിൽ നിന്നായി കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 180 തിലതികം പേരാണ് പങ്കെടുക്കുന്നത്. പരിപാടി നാളെ അവസാനിക്കും.