‘സ്റ്റെം അറ്റ് സ്കൂൾ' രണ്ടാംഘട്ടം പരിശീലനം സംഘടിപ്പിച്ചു
1583199
Tuesday, August 12, 2025 1:16 AM IST
പയ്യാവൂർ: മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷൻ സൃഷ്ടി റോബോട്ടിക്സ് ആൻഡ് ടെക്നോളജീസുമായി സഹകരിച്ച് അക്കാദമിക് പ്രോജക്ടായ സ്റ്റെം അറ്റ് സ്കൂൾ പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്ക് രണ്ടാം ഘട്ട പരിശീലനം നൽകി. ഒമ്പതാം ക്ലാസിലെ 22 വിദ്യാർഥികൾക്കാണ് നൂതന സാങ്കേതിക വിദ്യകളായ റോബോട്ടിക്സ്, കോഡിംഗ് എന്നിവയിൽ പരിശീലനം നൽകിയത്.
സ്റ്റെം അറ്റ് സ്കൂൾ കോ-ഓർഡിനേറ്റർ സോണിമ കൃഷ്ണൻ, സ്റ്റെം മെന്റർ അക്ഷയ സിബി, മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ അറ്റൽ ടിങ്കറിംഗ് ലാബ് ഇൻസ്ട്രക്ടർ രേഷ്മി ബഞ്ചമിൻ എന്നിവർ ടെക്നിക്കൽ സെക്ഷന് നേതൃത്വം നൽകി.
പരിശീലനം നേടിയ 13 സ്റ്റെം മെൻഡേഴ്സിന്റെ സാന്നിധ്യത്തിൽ ആർഡിനോ കിറ്റ് ഉപയോഗിച്ച് സിമ്പിൾ എൽഇഡി, മൾട്ടിപ്പിൾ എൽഇഡി, ട്രാഫിക് ലൈറ്റ്, ബസർ സെൻസർ തുടങ്ങിയവ വിദ്യാർഥികൾ പ്രവർത്തിപ്പിച്ചു. സൃഷ്ടി റോബോട്ടിക്സ് ആൻഡ് ടെക്നോളജീസ് സിഇഒ സുനിൽ പോളുമായി വിദ്യാർഥികൾ ഓൺലൈനിലൂടെ സംവാദം നടത്തി. പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിലെ സ്റ്റെം ലബോറട്ടറിയിൽ കോളജ് പ്രിൻസിപ്പൽ ഡോ.എൻ.സി. ജെസി ഉദ്ഘാടനം ചെയ്തു.
കോഴ്സ് ഡയറക്ടർ ഡോ. പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റെം അറ്റ് സ്കൂൾ കോ ഓർഡിനേറ്റർ എം. ഫാത്തിമത്തുൽ സുഹറ നേതൃത്വം നൽകി.