ബൈക്ക് വൈദ്യുത തൂണിലിടിച്ച് യുവാവ് മരിച്ചു
1583114
Monday, August 11, 2025 10:17 PM IST
കണിച്ചാർ: മലയോര ഹൈവേയിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് ടാപ്പിംഗ് തൊഴിലാളിയായ യുവാവ് മരിച്ചു. കണിച്ചാർ ചാണപ്പാറ സ്വദേശി കുന്നത്ത് നാരായണൻ നായർ-പരേതയായ ലീല ദന്പതികളുടെ മകൻ അജേഷാണ് (37) മരിച്ചത്.
ഞായറാഴ്ച രാത്രി പത്തോടെ ചാണപ്പാറയിലെ ഇറക്കത്തിലെ വലിയ വളവിലായിരുന്നു അപകടം. ഉടൻ നാട്ടുകാർ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
തലശേരി ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞ് വീട്ടുപറന്പിൽ സംസ്കരിച്ചു. സഹോദരങ്ങൾ: ആശ, അനിൽകുമാർ, അഭിലാഷ്.