"ട്രീബ്യൂട്ട്' പദ്ധതി ഉദ്ഘാടനം ചെയ്തു
1583462
Wednesday, August 13, 2025 2:08 AM IST
കണ്ണൂർ: പ്രകൃതിയോടു മനുഷ്യൻ കാണിച്ച ക്രൂരത പ്രകൃതി തിരിച്ചു കാണിച്ചിരുന്നെങ്കിൽ മനുഷ്യൻ ഇന്നു ഭൂമുഖത്തുണ്ടാകില്ലായിരുന്നുവെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. കേരളത്തിലുടനീളം ഒരുലക്ഷം മരങ്ങൾ നട്ടുപരിപാലിക്കുകയെന്ന ലക്ഷ്യവുമായുള്ള സ്റ്റോറീസിന്റെ "ട്രീബ്യൂട്ട്' പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജവഹർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ വെബ്സൈറ്റ് പ്രകാശനം കെ.വി. സുമേഷ് എംഎൽഎ നിർവഹിച്ചു.
സ്റ്റോറീസ് സിഇഒ സഹീർ. കെ.പി പദ്ധതി വിശദീകരിച്ചു. മേജർ മനേഷ്, ഷമീമ, ആർക്കിടെക്ട് സജോ ജോസഫ്, ഇമ്രാൻ, ഫിറോസ് ലാൽ, മഹേഷ്, ഫൈസൽ മുഴപ്പിലങ്ങാട്, ജോബി ജോസഫ്, ശബാബ്, അഖിൽ മാരാർ തുടങ്ങിയവർ പ്രസംഗിച്ചു. മരം നടാൻ സ്ഥലമുള്ളവർക്കും രക്ഷാധികാരിയാകാൻ താത്പര്യമുള്ളവർക്കും www.treebute.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.