ഇരിട്ടി പാലത്തിന് സമീപം ഡിവൈഡറുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു തുടങ്ങി
1583717
Thursday, August 14, 2025 12:59 AM IST
ഇരിട്ടി: തലശേരി-മൈസൂരു അന്തർസംസ്ഥാന പാതയിൽ ഇരിട്ടി പുതിയ പുതിയ പാലം സിഗ്നലിലെ ഡിവൈഡറിൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. ഡിവൈഡറിന് മുകളിൽ വാഹനങ്ങൾ കയറി ഇവിടെ അപകടം പതിവായതയോടെ ദീപികയിൽ വാർത്ത പ്രസിദീകരിച്ചിരുന്നു. വാർത്തയെ തുടർന്ന് ഇരിട്ടിയിലെ സ്വകാര്യസ്ഥാപനമാണ് ഇവിടെ ഡിവൈഡർ സ്ഥാപിക്കാൻ മുന്നോട്ട് വന്നത്.
പഞ്ചായത്തിന്റെയും ഇരിട്ടി പോലീസിന്റെയും പൊതുമരാമത്തിന്റെയും അനുവാദത്തോടെയാണ് ബാരിക്കേഡുകൾ സ്ഥാപിക്കുന്നത്.
സ്ഥലത്തെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ച് പലതവണ വാർത്തകൾ വന്നിട്ടും പൊതുമരാമത്ത് വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കാതെ വന്നതോടെയാണ് സ്വകാര്യ സ്ഥാപന ഉടമ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടുവന്നത്.
ഇവിടുത്തെ അപകട സാധ്യത പരിഗണിച്ച് പോലീസും പായം പഞ്ചായത്തും പച്ചകൊടി കാണിച്ചതോടെയാണ് പ്രവൃത്തികൾ വേഗത്തിൽ ആയത്. സമാനമായ അവഗണനയാണ് ഇരിട്ടി ടൗണിലെ വഴിവിളക്കുകളുടെ കാര്യത്തിലും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
ഒടുവിൽ നഗരസഭ ഇടപെട്ട് അനുമതി വാങ്ങി സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ പുതിയ വഴിവിളക്കുകൾ ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാകുമെന്ന് ബന്ധപ്പെട്ട കരാറുകാരൻ അറിയിച്ചു.