ഉപേക്ഷിക്കപ്പെട്ട നിലയിൽ മാഹിമദ്യം പിടികൂടി
1584768
Tuesday, August 19, 2025 2:00 AM IST
തളിപ്പറമ്പ്: വെള്ളാരംപാറയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മാഹിമദ്യം പിടികൂടി. 27 കുപ്പി മദ്യമാണ് പിടികൂടിയത്. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ റേഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ഓണം വിപണി ലക്ഷ്യമാക്കി സൂക്ഷിച്ചു വയ്ക്കാൻകൊണ്ടുവരുമ്പോൾ എക്സൈസ്കാരെ കണ്ട് ഉപേക്ഷിച്ചതാണെന്നാണ് നാഗമനം. പ്രിവന്റീവ് ഓഫീസർമാരായ നികേഷ്, ഫെമിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ എൻ. സുജിത എന്നിവരും മദ്യം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.