ചെറുപുഷ്പം ചന്ദനക്കാംപാറയും സ്പോർട്സ് ഡിവിഷൻ കണ്ണൂരും ചാമ്പ്യന്മാർ
1584757
Tuesday, August 19, 2025 1:59 AM IST
തലശേരി: ജില്ലാ സബ് ജൂണിയർ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ചെറുപുഷ്പം ചന്ദനക്കാംപാറയും പെൺകുട്ടികളുടെ വിഭാഗത്തിൽ സ്പോർട്സ് ഡിവിഷൻ കണ്ണൂരും ചാമ്പ്യന്മാരായി.
മികച്ച കളിക്കാരായി ആൺകുട്ടികളുടെ വിഭാഗത്തിൽ ജെസ്വിൻ, പെൺകുട്ടികളുടെ വിഭാഗത്തിൽ നർമിൻ ജോയ് എന്നിവരെ തെരഞ്ഞെടുത്തു.
തലശേരി മുനിസിപ്പൽ ഇൻഡോർ കോർട്ടിൽ ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി ജസീം മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. വി.സി. ഹാഷിം അധ്യക്ഷത വഹിച്ചു.
പോലീസ് സബ് ഇൻസ്പെക്ടർ ടി. ധനേഷ്, അസോസിയേഷൻ വൈസ് പ്രസിഡന്റ് എം.എ. നിക്കോളാസ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. ജോ. സെക്രട്ടറി പ്രജു കെ. പോൾ, പ്രസിഡന്റ് ജാസിം ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.