രാജീവ് ഗാന്ധി സദ്ഭാവന ദിവസ്
1585478
Thursday, August 21, 2025 7:41 AM IST
പയ്യാവൂർ: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവും ആധുനിക ഇന്ത്യയുടെ ശില്പിയുമായ രാജീവ് ഗാന്ധിയുടെ എൺപത്തൊന്നാമത് ജന്മവാർഷികദിനം "സദ്ഭാവന ദിവസ്' ആയി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാവൂർ ഇന്ദിരാഭവനിൽ ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ഇ.കെ. കുര്യൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ് പുന്നശേരിമലയിൽ, ബ്ലോക്ക് പഞ്ചായത്തംഗം പി.ആർ. രാഘവൻ, കോൺഗ്രസ് നേതാക്കളായ ജേക്കബ് പനന്താനം, കുര്യാച്ചൻ മുണ്ടയ്ക്കൽ, കുര്യാക്കോസ് തെരുവത്ത്, ലിസി മൈക്കിൾ, സജി അട്ടിയ്ക്കൽ, സൈമൺ പെരുവക്കുന്നേൽ, ജോസഫ് അറയ്ക്കപറമ്പിൽ, മൈക്കിൾ ചാണ്ടിക്കൊല്ലി, രാജേഷ് രാമ്പേത്ത്, സ്കറിയ പൂവന്നിക്കുന്നേൽ, ടോമി കിഴങ്ങാട്ട്, തോമസ് മച്ചികാട്ട്, ജോസഫ് ചക്കാനിക്കുന്നേൽ, രാജൻ വായോറ, ബേബി കുരുവിക്കാട്ടിൽ, ജോർജ് മേനാക്കുന്നേൽ, ജോയ് പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ: ചെറുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി നിർവാഹക സമിതിയംഗം ആലയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സലിം തേക്കാട്ടിൽ, തോമസ് കൈപ്പനാനിക്കൽ, എം. സജീവൻ, റോമി പി. ദേവസ്യ, ജോൺ ജോസഫ് തയ്യിൽ, എം. കരുണാകരൻ, ജിജി കൊച്ചുപറമ്പിൽ, പി.പി. ബാലകൃഷ്ണൻ, ബിബിൻ രാജ്, കൃഷ്ണൻകുട്ടി, കൃഷ്ണൻ പള്ളിക്കര, പ്രഭാത് ജോർജ്, ഷൈജു, ജയിംസ് കൊങ്ങോല എന്നിവർ പ്രസംഗിച്ചു.
പുളിങ്ങോം മണ്ഡലം കോൺഗ്രസ് കമ്മിറ്റി "സദ്ഭാവന' ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് മനോജ് വടക്കേൽ പുഷ്പാർച്ചനയ്ക്കും അനുസ്മരണ യോഗത്തിനും നേതൃത്വം നൽകി. ജയിംസ് രാമത്തറ, ബാബു കണകൊമ്പിൽ, എൻ.എം. മുഹമ്മദ്, സജി പൊടിമറ്റം, ബിനോ ചിറ്റാട്ടിൽ, ബൈജു പൊട്ടംപ്ലാക്കൽ, ഷുക്കൂർ, ദാസൻ എന്നിവർ പ്രസംഗിച്ചു. ഐഎൻടിയുസി നേതാക്കൾ, പ്രവർത്തകർ എന്നിവർ പുഷ്പാർച്ചനയിലും അനുസ്മരണത്തിലും പങ്കെടുത്തു.
തളിപ്പറമ്പ്: കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി സദ്ഭാവനാ ദിനം ആചരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു.
ടി.ആർ. മോഹൻദാസ് അധ്യക്ഷത വഹിച്ചു എം.എൻ. പൂമംഗലം മുഖ്യപ്രഭാഷണം നടത്തി. രാഹുൽ വെച്ചിയോട്ട്, മാവില പദ്മനാഭൻ, സി.വി. സോമനാഥൻ, കുഞ്ഞമ്മ തോമസ്, പ്രമീള രാജൻ, വി. അഭിലാഷ്, ദീപ രഞ്ജിത്ത്, കെ.എൻ. അഷ്റഫ്, പി.വി. നാണു, പി. സോമൻ, കെ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.