മുന്നാട് കോളജിൽ കെഎസ്യു സ്ഥാനാർഥിയെ താമസസ്ഥലത്തു കയറി മർദ്ദിച്ചു
1585493
Thursday, August 21, 2025 7:53 AM IST
മുന്നാട്: സിപിഎം നിയന്ത്രണത്തിലുള്ള പീപ്പിൾസ് കോളജിൽ കെ എസ് യു സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകിയ കണ്ണൂർ പാനൂർ സ്വദേശിക്ക് മർദനം. മൂന്നാംവർഷ ബിരുദ വിദ്യാർഥി പാനൂർ കൊളവല്ലൂരിലെ പി.അജ് വാദി(24)നാണ് മർദനമേറ്റത്.
എസ്എഫ്ഐ പ്രവർത്തകരടങ്ങിയ 12 അംഗ സംഘം ചൊവ്വാഴ്ച രാത്രി 7.45 ഓടെ അജ്വാദ് താമസിക്കുന്ന വാടക ക്വാർട്ടേഴ്സിൽ കയറി ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. കൈകൊണ്ട് അടിച്ചും വയറ്റത്ത് ചവിട്ടിയും പരിക്കേൽപ്പിച്ചതായാണ് പരാതി. അജ് വാദിന്റെ പരാതിയിൽ കോളജിലെ എസ്എഫ്ഐ പ്രവർത്തകരായ വട്ടപ്പാറയിലെ ശരത് ശശിധരൻ, മുന്നാട്ടെ അതുൽരാജ്, അനുരാജ്, അരിച്ചെപ്പിലെ വിഷ്ണു, അഖിൽരാജ്, പെരിയയിലെ ശ്രീരൂപ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് ആറുപേർക്കുമെതിരെ ബേഡകം പോലീസ് കേസെടുത്തു.