കരിസ്മാറ്റിക് ജൂബിലി തിരി കനകക്കുന്ന് പള്ളിയിൽ
1585045
Wednesday, August 20, 2025 1:52 AM IST
കനകക്കുന്ന്: കേരള കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ മുന്നേറ്റം സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കരിസ്മാറ്റിക് ചെമ്പേരി സബ് സോണിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ജൂബിലി തിരി പ്രയാണം കുടിയാന്മല കനകക്കുന്നിലെ കരുണാമയൻ ഈശോയുടെ തീർഥാടന പള്ളിയിലെത്തി.
വികാരി ഫാ. ജെറിൻ പന്തല്ലൂപ്പറമ്പിലും പാരിഷ് ട്രസ്റ്റിമാരും ചേർന്ന് ഏറ്റുവാങ്ങി. 30ന് ഉച്ചകഴിഞ്ഞ് ഒന്നു മുതൽ ജപമാല പ്രാർഥന, സ്തുതി ആരാധന, വചന പ്രഘോഷണം, വിശുദ്ധ കുർബാന, ദിവ്യകാരുണ്യ സൗഖ്യാരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, പ്രാർഥനാ ഗ്രൂപ്പുകളുടെ രൂപീകരണം എന്നിവ നടക്കും.
ഇവിടത്തെ ശുശ്രൂഷകൾക്ക് ശേഷം ജൂബിലി തിരി കുടിയാന്മല ഫാത്തിമ മാതാ പള്ളിയിലേക്ക് എത്തിക്കുമെന്ന് കരിസ്മാറ്റിക് നവീകരണ മുന്നേറ്റം ചെമ്പേരി സബ് സോൺ കോ-ഓർഡിനേറ്റർ വിൻസെന്റ് മായയിൽ അറിയിച്ചു.