തെരുവുനായ ശല്യത്തിന് പരിഹാരമായില്ല: കേളകത്തെ വ്യാപാരികൾ പ്രതിസന്ധിയിൽ
1584751
Tuesday, August 19, 2025 1:59 AM IST
കേളകം: കേളകം ടൗണിലും, കേളകം-അടക്കാത്തോട് റോഡിലും തെരുവുനായകളുടെ കൂട്ടം വട്ടമിടുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും ഭീഷണിയായി. പ്രശ്നത്തിന് പരിഹാരം തേടി വ്യാപാരികളും നാട്ടുകാരും നിരന്തരം പഞ്ചായത്ത് സെക്രട്ടറിക്കും, പ്രസിഡന്റിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അലഞ്ഞ് തിരിയുന്ന തെരുവ് നായകള്‍ ഇതുവഴിയുള്ള യാത്രക്കാരുടെ നേരെയും അടുക്കാറുണ്ട്.
സ്കൂളില്‍ പോകുന്ന വിദ്യാഥികള്‍ ഭയപ്പാടോടെയാണ് കടന്ന് പോകുന്നത്. തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരില്ലെങ്കിൽ കടകൾ അടച്ചിടുകയല്ലാതെ മാർഗമില്ലെന്ന് അടയ്ക്കാത്തോട് റോഡിലെ വ്യാപാരികൾ പറയുന്നു. തെരുവുനായകൾ നിരന്ന് കിടക്കുന്ന കടകളിലും സ്ഥാപനത്തിലും കടന്നു ചെല്ലാനാകാതെ മടങ്ങുകയാണ് ഇടപാടുകാർ.