വാഹനാപകടത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു
1584658
Monday, August 18, 2025 10:05 PM IST
ഇരിട്ടി: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്നയാൾ മരിച്ചു. ഉളിയിൽ കല്ലേരിക്കലിലെ റസിയ മൻസിലിൽ ടി.പി. അഹമ്മദ്കുട്ടി ഹാജി (83) ആണ് മരിച്ചത്. കബറടക്കം ഇന്ന്.
ഒരുമാസം മുമ്പ് ഇരുപത്തിഒന്നാം മൈലിൽ റോഡ് മുറിച്ച് കടക്കവേ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്നു. മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
ഭാര്യ: കദീജ. മക്കൾ: റസിയ, മറിയു, റഹ്മത്ത്, ഇസ്ഹാഖ്, മുഹമ്മദ്, മുർഷിദ്, റൗഷിന, നാജിഹ, ഫൈസൽ, ഫാസിൽ, പരേതയായ ഹസീന. മരുമക്കൾ: ആസാദ്, ഷുഹൈബ്, അൻസാരി, റൈഹാനത്ത്, റമീസ്, ജസ്ന, നൗഷാദ്, വാസിൽ, ഷഹാന, റജ.