കത്തോലിക്ക കോൺഗ്രസ് കർഷകരെ ആദരിച്ചു
1585476
Thursday, August 21, 2025 7:41 AM IST
പൈസക്കരി: കത്തോലിക്കാ കോൺഗ്രസ് പൈസക്കരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണത്തിന്റെ ഭാഗമായി കർഷകരെ ആദരിച്ചു. ഇടവകയിലെ 20 മാതൃകാ കർഷകരെ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഷാളണിയിച്ച് ആദരിച്ചു. തെരഞ്ഞെടുത്ത കർഷകർക്ക് ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം ദീപിക കർഷകൻ മാസിക വിതരണം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് വിൽസൺ ചാക്കോ, പാരിഷ് കോ-ഓർഡിനേറ്റർ ബിനു മാത്യു, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വർക്കിംഗ് കമ്മറ്റി മെംബർ ബേബി നെട്ടനാനി, അതിരൂപതാ സെക്രട്ടറി വർഗീസ് പള്ളിച്ചിറ എന്നിവർ നേതൃത്വം നൽകി. തെരഞ്ഞെടുത്ത കർഷകർക്ക് ദീപിക കർഷകൻ മാസിക ഒരു വർഷക്കാലത്തേക്കാണ് സൗജന്യമായി നൽകുന്നത്.