വലയിൽ കുടുങ്ങിക്കിടന്ന ചേരയെ രക്ഷപ്പെടുത്തി
1584754
Tuesday, August 19, 2025 1:59 AM IST
ഇരിട്ടി: കിണർവലയിൽ കുടുങ്ങി രക്ഷപ്പെടാനാകാതെ രണ്ടുദിവസം കിടന്ന ചേരയെ മാർക്ക് പ്രവർത്തകനും വനം വകുപ്പിന്റെ താത്കാലിക വാച്ചറുമായ ഫൈസൽ വിളക്കോട് രക്ഷപ്പെടുത്തി.
ഇരിട്ടി നേരമ്പോക്കിലെ റിട്ട. കായികാധ്യാപകൻ രമേശന്റെ വീട്ടു കിണറിന്റെ വലയിലാണ് കൂറ്റൻ ചേര കുടുങ്ങിയത്.
വലയിൽ തലയുടെ ഭാഗം കുടുങ്ങിക്കിടക്കുകയായിരുന്നു. ഫൈസൽ വലമുറിച്ചുമാറ്റി ചേരയെ രക്ഷപ്പെടുത്തുകയായിരുന്നു.