വെജ്കോ സംഭരണ-വിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
1585051
Wednesday, August 20, 2025 1:52 AM IST
മാത്തിൽ: റീജണല്‍ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിള്‍ പ്രൊഡ്യൂസേര്‍സ് കോ-ഓപറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റി (വെജ്കോ) മാത്തിൽ സംഭരണ-വിതരണ കേന്ദ്രം ആരംഭിച്ചു. കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം.കെ. മോഹനന് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം കെ. പങ്കജാക്ഷന് ആദ്യ വില്പന നിർവഹിച്ചു. സഹകരണ സംഘം അസി. രജിസ്ട്രാര്‍ എ.പി. രജനി കാര്‍ഷികോത്പന്നങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പദ്മിനി, ബ്ലോക്ക് പഞ്ചായത്തംഗം ലിസി ഏലിയാസ്, സംഘം വൈസ് പ്രസിഡന്റ് കെ.സി. സുമിത്രന്, എം.പി. ദാമോദരന്‍, എ. അനിൽകുമാർ, വി.വി. ഭാസ്കരന്, സി. ബാലകൃഷ്ണന്, ടി.കെ. സജേഷ് എന്നിവര്‍ പ്രസംഗിച്ചു.