നവതി ആഘോഷം: സംഘാടക സമിതി രൂപീകരിച്ചു
1584753
Tuesday, August 19, 2025 1:59 AM IST
പേരാവൂര്‍: 1936ൽ ആരംഭിച്ച തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യുപി സ്കൂളിന്റെ നവതി ആഘോഷ സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് അംഗം വി. ഗീത ഉദ്ഘാടനം ചെയ്തു. നവതി ആഘോഷത്തിന്റെ ഭാഗമായി വിളംബര ജാഥ, പൂര്‍വ വിദ്യാര്‍ഥി-അധ്യാപക-മാനേജേഴ്സ് സംഗമങ്ങള്‍, കലാകായിക മത്സരങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, സാഹിത്യ സാംസ്കാരിക പരിപാടികള്‍, നവതി സ്മരണിക, നവതി സ്മാരകം, ആദരിക്കല്‍, എക്സിബിഷന്, വാര്‍ഷികം തുടങ്ങി 90 ഇന പരിപാടികള്‍ യോഗം അംഗീകരിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. മാത്യു തെക്കേമുറി രക്ഷാധികാരിയും, പിടിഎ പ്രസിഡന്റ് വിനോദ് നടുവത്താനി ചെയര്‍മാനും സ്കൂള്‍ മുഖ്യാധ്യാപകൻ മാത്യു ജോസഫ് വരമ്പുങ്കല്‍ ജനറല്‍ കണ്‍വീനറുമായി 301 സംഘാടക സമിതി രൂപീകരിച്ചു. സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ പോള്‍ മുണ്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
പേരാവൂര്‍ പഞ്ചായത്ത് മെംബര്‍മാരായ രാജു ജോസഫ്, ബാബു കോഴികാടന്, പി. നൂറുദ്ദീന്‍, സ്കൂള്‍ മുഖ്യാധ്യാപകൻ മാത്യു ജോസഫ് വരമ്പുങ്കല്‍, ഒ. മാത്യു, സി. എല്‍സി ജെയിംസ്, വിനോദ് നടുവത്താനി, ബിന്ദു കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.