വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി
1585056
Wednesday, August 20, 2025 1:52 AM IST
മട്ടന്നൂർ: അവധി കഴിഞ്ഞു വിദേശത്തേക്ക് മടങ്ങുന്ന പ്രവാസികളെ പിഴിയാൻ യാത്രാനിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ. ഈ മാസം ടിക്കറ്റ് നിരക്കിൽ മൂന്നു മുതൽ അഞ്ചിരിട്ടി വരെ വർധനയാണ് വരുത്തിയത്. സാധാരണ 8000 മുതൽ 12000 രൂപയ്ക്ക് ലഭ്യമാകുന്ന ടിക്കറ്റുകൾക്ക് ഒറ്റയടിക്ക് 40,000 രൂപയ്ക്ക് മുകളിലായി.
ഓണക്കാലം കഴിയുന്നത് വരെ ഇനി ടിക്കറ്റ് നിരക്കിൽ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സൂചനകൾ. എല്ലാ വർഷത്തേയും പോലെ പ്രവാസികളെ പരമാവധി പിഴിയുകയാണ് വിമാനക്കമ്പനികൾ.
25ന് കണ്ണൂരിൽ നിന്ന് ദാമാമിലേക്ക് എയർഇന്ത്യ എക്സ്പ്രസിന് 40,000 രൂപ വരെയാണ് നല്‍കേണ്ടത്. സാധാരണ 15,000 രൂപ വരെയാണ് ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്ക്.
ഇൻഡിഗോയ്ക്ക് ദാമാമിലേക്ക് 40,000 രൂപയാണ് 25ന്റെ നിരക്ക്. എയർഇന്ത്യ എക്സ്പ്രസിന് കുവൈറ്റിലേക്ക് 25ന് 38,000 രൂപയാണ് ഈടാക്കുന്നത്. 12,000 മുതൽ 15,000 രൂപ വരെയാണ് കുവൈറ്റിലേക്ക് സാധാരണ നല്‍കേണ്ടി വരാറുള്ളത്. കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് 34,000 രൂപയും ദുബായിലേക്ക് 30,400 രൂപയും മസ്കറ്റിലേക്ക് 26,256 രൂപയും ഷാർജയിലേക്ക് 37,960 രൂപയുമാണ് ടിക്കറ്റിന് ഈടാക്കുന്നത്.
ഓണം സീസൺ കണക്കിലെടുത്ത് ഈ മാസം അവസാനവും സെപ്റ്റംബർ ആദ്യവും നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും കുത്തനെ ഉയരാൻ സാധ്യതയേറെയാണ്. വിദേശ രാജ്യങ്ങളിൽ സ്കൂളുകൾ തുറക്കാ നാകുമ്പോഴാണ് പ്രവാസികൾ കുടുംബസമേതം തിരിച്ചു പോകുന്നത്. ഇതു മുന്നിൽക്കണ്ടാണ് ഓഗസ്റ്റ് ആദ്യം തന്നെ ടിക്കറ്റ് നിരക്ക് വർധിച്ചത്. ക്രിസ്മസ്, പുതുവർഷ സീസണുകളിലും ഉയർന്ന യാത്രാനിരക്ക് ഈടാക്കും.
പെട്ടെന്ന് യാത്രയ്ക്ക് തയാറെടുക്കുന്നവർക്ക് തൊട്ടടുള്ള ദിവസത്തെ ടിക്കറ്റ് ലഭിക്കണമെങ്കിൽ അഞ്ചി രട്ടി വരെ തുക അധികം നല്‍കേണ്ടിവരും. പ്രവാസി യാത്രക്കാരോടുള്ള വിമാനക്കമ്പനികളുടെ ചൂഷ ണത്തെക്കുറിച്ച് പലതവണ സംസ്ഥാന സർക്കാരും ഇവിടത്തെ എംപിമാരും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്.
എന്നാൽ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള കമ്പനികളുടെ അധികാര ത്തിൽ ഇടപെടാൻ കഴിയില്ലെന്നാണ് പതിവു മറുപടി. മാസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്താലും ഇരട്ടിയിലേറെ തുക നല്‍കേണ്ടിവരുന്നതായി യാത്രക്കാർ പറയുന്നു.