ലഹരി കേസുകളിൽ കാര്യമായ അന്വേഷണമില്ല: സണ്ണി ജോസഫ്
1584429
Sunday, August 17, 2025 7:59 AM IST
മട്ടന്നൂർ: സംസ്ഥാനത്ത് ലഹരി കേസുകൾ കാര്യമായി അന്വേഷിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. "ലഹരിയിൽ നിന്നും സ്വാതന്ത്ര്യം ലഹരിക്കെതിരേ അമ്മമാർ' എന്ന കെപിസിസി ആഹ്വാനം ചെയ്ത സംസ്ഥാനതല കാമ്പയിൻ സ്വാതന്ത്ര്യ ദിനത്തിൽ തില്ലങ്കേരിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് പഞ്ചാബായിരുന്നു ലഹരി കേസുകളിൽ മുന്നിലെങ്കിൽ ഇന്നത് കേരളമായി മാറിയിരിക്കുന്നു. ഈ ആപത്തിൽ നിന്നും രക്ഷിക്കാൻ അമ്മമാർ ജാഗരൂകരാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് രാഗേഷ് തില്ലങ്കേരി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കെ.പി. പദ്മനാഭൻ, വി. മോഹനൻ, എം. റയീസ്, പി.വി. സുരേന്ദ്രൻ, എം.പി. ധനേഷ്, പി. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.