തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടത്തിലെ ലിഫ്റ്റ് പണിമുടക്കി
1585473
Thursday, August 21, 2025 7:40 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ. താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റ് പണിമുടക്കിയതോടെ രോഗികളും ജീവനക്കാരും ദുരിതത്തിലായി. പുതുതായി നിര്‍മിച്ച ആശുപത്രി കെട്ടിടത്തിലെ ലിഫ്റ്റാണ് പണിമുടക്കിയിരിക്കുന്നത്.
ഈ ആശുപത്രി കെട്ടിടത്തിൽ ഇപ്പോള്‍ മുഴുവൻ വാര്‍ഡുകളും ഒപികളും പ്രവര്‍ത്തിക്കാൻ തുടങ്ങിയിട്ട് കുറച്ച് മാസങ്ങളെ ആയിട്ടുള്ളൂ.
ലിഫ്റ്റില്ലാത്തതിനാൽ വീല്‍ചെയറുകളിലും സ്ട്രെക്ച്ചറുകളിലുമായി വാര്‍ഡുകളില്‍ എത്തിക്കേണ്ട രോഗികളുമായി ജീവനക്കാരും കൂട്ടിരിപ്പുകാരും വളരെ പ്രിസന്ധിയിലായി.
എത്രയും പെട്ടെന്ന് ലിഫ്റ്റ് ശരിയാക്കി രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ദുരിതം കുറയ്ക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.