ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം: പ്രത്യേക അന്വേഷണ സംഘം സെൻട്രൽ ജയിലിലെത്തി
1585057
Wednesday, August 20, 2025 1:52 AM IST
കണ്ണൂര്‍: ഗോവിന്ദച്ചാമി ജയിൽ ചാടിയതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷ വീഴ്ചകൾ പരിശോധിക്കുന്നതിന് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ജയിൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് സെൻട്രൽ ജയിലിലെത്തി സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തിയത്. സംസ്ഥാനത്തെ മുഴുവൻ ജയിലുകളും സന്ദർശിച്ച് ഇവർ സുരക്ഷ സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ യോഗ തീരുമാനപ്രകാരമാണ് ജയിൽ സുരക്ഷ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെടാനിടയാക്കിയത് വലിയ സുരക്ഷാ വീഴ്ചയായാണ് അന്വേഷണ സംഘം വിലയിരുത്തിയത്. ദിവസങ്ങളെടുത്ത് സെല്ലിന്റെ ഇരുന്പ് കന്പികൾ മുറിച്ചത്, മുറിക്കാനുള്ള ബ്ലേഡ് തടവുകാരന് ലഭിച്ചത് എന്നിവ ജയിൽ ജീവനക്കാർ അറിഞ്ഞില്ലെന്നത് സെല്ലുകളിൽ കൃത്യമായ പരിശോധന നടത്താത്തത് കാരണമാണെന്നാണ് വിലയിരുത്തൽ.
കൂടാതെ പത്താം ബ്ലോക്കിലെ മതിൽ മറികടന്ന് ജയിലിന്റെ കൂറ്റൻ മതിലും ഒറ്റക്കൈയാനായ ഗോവിന്ദച്ചാമി മറികടന്ന് രക്ഷപ്പെട്ടിട്ടും ജയിലധികൃതർ അറിഞ്ഞില്ലെന്ന് വലിയ വീഴ്ചയയാണ് ജയിൽ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.