പേരട്ട സെന്റ് ആന്റണീസ് സുവർണ ജൂബിലി വർഷ ഉദ്ഘാടനം
1584430
Sunday, August 17, 2025 7:59 AM IST
പേരട്ട: പേരട്ട സെന്റ് ആന്റണീസ് യുപി സ്കൂളിന്റെ സുവർണ ജൂബിലി വർഷ ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. പേരട്ട ടൗണിൽ നടന്ന സമ്മേളനത്തിന് തലശേരി അതിരൂപത ചാൻസിലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ അധ്യക്ഷത വഹിച്ചു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷറഫ് പാലിശേരി, പഞ്ചായത്ത് അംഗം ബിജു വെങ്ങലപ്പള്ളി, പിടിഎ പ്രസിഡന്റ് സന്തോഷ് വെട്ടിക്കാട്ടിൽ, മദർ പിടിഎ പ്രസിഡന്റ് ജൂലിയറ്റ് വെട്ടുകാട്ടിൽ, പേരട്ട ജിഎൽപിഎസ് മുഖ്യാധ്യാപിക ടി.സി. ഷീന, പൂർവ വിദ്യാർഥി പ്രതിനിധി സുനിൽകുമാർ വെട്ടുകാട്ടിൽ, അധ്യാപക പ്രതിനിധി യു.ജെ. ഏലിയാമ്മ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് തങ്കച്ചൻ പാറയിൽ, വിദ്യാർഥി പ്രതിനിധി റിയോണ മരിയ, പ്രധാന അധ്യാപിക ജെസി ആന്റണി എന്നിവർ പ്രസംഗിച്ചു.
സുവർണ ജൂബിലിയുടെ ഭാഗമായി ഇരിട്ടിയിൽ നിന്ന് പേരട്ടയിലേക്ക് 50 ബൈക്കുകൾ അണിനിരന്ന വിളംബര റാലി ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു.