കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷന് കളക്ടറേറ്റ് മാർച്ച് നടത്തി
1585487
Thursday, August 21, 2025 7:41 AM IST
കണ്ണൂര്: കുടിശികയായ പെൻഷൻ തുക ഉടൻ വിതരണം ചെയ്യുക, നിർമാണ തൊഴിലാളി ക്ഷേമനിധിയെ സംരക്ഷിക്കുക, കുടിശികയായ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷന് (എഐടിയുസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു.
കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷന് (എഐടിയുസി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. കൃഷ്ണൻ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം സി. വിജയൻ അധ്യക്ഷത വഹിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ, എഐടിയുസി ജില്ലാ പ്രസിഡന്റ് എം. ഗംഗാധരൻ, എം. അനിൽകുമാർ, ടി.വി. നാരായണൻ എന്നിവർ പ്രസംഗിച്ചു.