സ്റ്റീമർ പൊട്ടിത്തെറിച്ച് ആസാം സ്വദേശി മരിച്ചു
1584946
Tuesday, August 19, 2025 10:03 PM IST
തളിപ്പറമ്പ്: നാടുകാണി കിൻഫ്ര വ്യവസായ പാർക്കിലെ ഫാക്ടറിയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് പരിക്കേറ്റ ആസാം സ്വദേശിയായ യുവാവ് മരിച്ചു.
നാഗോൺ ജില്ലയിലെ അമ്പഗൻ ബുർബന്ധയിലെ ആമിർ ഹുസൈൻ (29) ആണ് മരിച്ചത്. കിൻഫ്ര പാർക്കിലെ നാറ്റ ന്യൂട്രികോ ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു. കുപ്പിയിൽ ശീതള പാനീയങ്ങൾ നിർമിക്കുന്ന കമ്പനിയാണിത്. തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം.
ജോലിക്കിടെ പാനീയങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന സ്റ്റീമർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്റ്റീമർ പൊട്ടിയതോടെ ആമിർ ഹുസൈൻ തെറിച്ച് മതിലിലിടിക്കുകയും വീഴ്ചയുടെ ആഘാതത്തിൽ മതിലിലുണ്ടായിരുന്ന ഇരുമ്പ് കമ്പി തലയിൽ തുളച്ചുകയറുകയുമായിരുന്നു.
ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിലുമെത്തിച്ചെങ്കിലും മരിച്ച. മാസങ്ങൾക്ക് മുമ്പാണ് ആമിർ ഹുസൈൻ സ്ഥാപനത്തിൽ ജോലിക്കെത്തിയത്. നാറാത്ത് സ്വദേശി അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി.