ഏഷ്യൻ പവർലിഫ്റ്റിംഗ്: വെള്ളിത്തിളക്കത്തിൽ രഞ്ജു ബിജു
1585496
Thursday, August 21, 2025 7:53 AM IST
കരുവഞ്ചാൽ: വേൾഡ് പവർ ലിഫ്റ്റിംഗ് ഫെഡറേഷൻ നേപ്പാൾ കാഠ്മണ്ഡുവിൽ നടത്തിയ ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് -2025 വനിതാ വിഭാഗം 72 കിലോ 40 പ്ലസ് വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി വെള്ളി നേടി കരുവഞ്ചാൽ സ്വദേശിനി രഞ്ജു ബിജു.
ഈ വർഷം ഹിമാചൽ പ്രദേശിൽ നടന്ന നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി സ്വർണം നേടിയിരുന്നു. നവംബറിൽ ശ്രീലങ്കയിൽ നടക്കുന്ന വേൾഡ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലേക്കുള്ള യോഗ്യതയും രഞ്ജു നേടിയിട്ടുണ്ട്. കരുവഞ്ചാൽ കുപ്പക്കാട്ട് ബിജു ആന്റണിയുടെ ഭാര്യയും ചിറ്റാരിക്കാൽ തോട്ടത്തിൽ സണ്ണി-എൽസമ്മ ദന്പതികളുടെ മകളുമാണ്.