മിൽമ ക്ഷീരസദനം ഭവന പദ്ധതിക്ക് തറക്കല്ലിട്ടു
1585044
Wednesday, August 20, 2025 1:52 AM IST
പെരിങ്ങോം: മിൽമ ക്ഷീരസദനം ഭവന നിർമാണ പദ്ധതിയുടെ തറക്കല്ലിടൽ മാത്തിൽ വെളിച്ചംതോടിൽ മിൽമ ചെയർമാൻ കെ.എസ്. മണി നിർവഹിച്ചു. കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലയിൽ രണ്ടു വീടുകളാണ് പദ്ധതിയിലൂടെ നിർമിക്കുക. ഇതിൽ ഒരു വീടിന്റെ തറക്കല്ലിടലാണ് നടന്നത്. മിൽമ മലബാർ മേഖല മാനേജിംഗ് ഡയറക്ടർ കെ.സി. ജയിംസ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗം ബാബു കുര്യാക്കോസ്, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ഏലിയാസ്, മിൽമ കണ്ണൂർ ഡയറി മാനേജർ ആർബിൻ എം. ഭാസ്കർ, വി.ടി. ചാക്കോ, കെ. ചിൽസു, എം.ഇ. ജലജ എന്നിവർ പ്രസംഗിച്ചു.