റോഡരികിൽ മാലിന്യം തള്ളിയ ആളെ കണ്ടെത്തി തിരിച്ചെടുപ്പിച്ചു; പിഴയീടാക്കി
1585048
Wednesday, August 20, 2025 1:52 AM IST
ചെറുപുഴ: റോഡരികിൽ മാലിന്യം തള്ളിയ ആളെ കണ്ടെത്തി തിരിച്ചെടുപ്പിച്ച ശേഷം പിഴ ചുമത്തി. ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയിൽ-രയറോം റോഡരികിൽ ഏയ്യൻകല്ല് ഭാഗത്താണ് കുട്ടികളുടെ ഡയപ്പർ ഉൾപ്പടെയുള്ള മാലിന്യം തള്ളിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മാലിന്യം തള്ളിയ പാപ്പിനിശേരി സ്വദേശിയെ കണ്ടെത്തി ഇയാളെ വിളിച്ചു വരുത്തി മാലിന്യം തിരിച്ചെടുപ്പിക്കുകയും 20000 രൂപ പിഴ ഈടാക്കുകയുമായിരുന്നു. പരിശോധനയ്ക്ക് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനിൽ കരിച്ചേരി, പുളിങ്ങോം എഫ്എച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ വി. മുഹമ്മദ് ശരീഫ്, ജെഎച്ച്ഐ ആര്യ രാജപ്പൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജോബിൻ ജോർജ്, വിഇഒ പ്രജീഷ്, പഞ്ചായത്തംഗം വി. ഭാർഗവി എന്നിവർ പങ്കെടുത്തു.