കനത്ത മഴയിൽ കൂറ്റൻ പാറ റോഡിലേക്ക് വീണു
1585474
Thursday, August 21, 2025 7:41 AM IST
കാർത്തികപുരം: കനത്ത മഴയിൽ മാമ്പോയിൽ-ജയഗിരി റോഡിൽ കൂറ്റൻ പാറ റോഡിലേക്ക് വീണു. 25 അടിയോളം പൊക്കമുള്ള മൺതിട്ടയും പാറയുമാണ് റോഡിലേക്ക് ഇടിഞ്ഞു വീണത്. ഇതേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
അപകട സമയത്ത് റോഡിൽ വാഹനങ്ങളോ ആളുകളോ ഇല്ലാത്തതിനാലാണ് ദുരന്തം ഒഴിവായത്. സമീപത്തെ ബാംബു നഴ്സറിയുടെ ഒരു ഭാഗവും തകർന്നു. നാട്ടുകാർ ഏറെ നേരം പരിശ്രമിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ശക്തമായ മഴയിൽ ഈ പ്രദേശത്തെ റോഡും തകർന്ന നിലയിലാണ്.