പൊട്ടിവീണ വൈദ്യുത ലൈനിൽനിന്നും ഷോക്കേറ്റ ബൈക്ക് യാത്രക്കാർക്ക് രക്ഷകനായി മാത്യു
1584752
Tuesday, August 19, 2025 1:59 AM IST
ഇരിട്ടി: മഴയിലും കാറ്റിലും പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ ബൈക്ക് യാത്രക്കാർക്ക് രക്ഷകനായി പ്രദേശവാസിയായ മാത്യു ജോർജ് ആട്ടേൽ.
കഴിഞ്ഞദിവസം രാത്രിയിലാണ് കീഴ്പള്ളിക്ക് സമീപത്തെ അത്തിക്കൽ കരടിമല ട്രാൻസ്ഫോർമറിനടുത്ത് വൈദ്യുത കമ്പി പൊട്ടിവിണത്. ഇത് ശ്രദ്ധയിൽപ്പെടാതെ പിറ്റേന്ന് രാവിലെ ഇതുവഴി യാത്ര ചെയ്ത ബൈക്ക് യാത്രക്കാർക്ക് ഷോക്കേൽക്കുകയായിരുന്നു.
ഈസമയം സമീപത്തെ വീട്ടിൽ ഉണ്ടയിരുന്ന മാത്യു ജോർജ് ഓടിയെത്തി ഉണങ്ങിയ കമ്പുകൊണ്ട് പൊട്ടിക്കിടന്ന ലൈൻ തട്ടിമാറ്റി യാത്രക്കരെ രക്ഷിക്കുകയായിരുന്നു. മാത്യുവിന്റെ അവസരോചിതമായ ഇടപെടൽ രണ്ട് ജീവനുകളാണ് രക്ഷിക്കാൻ കഴിഞ്ഞത്.
എടൂർ സെക്ഷൻ അസി. എൻജിനിയർ, സബ് എൻജിനിയർമാർ എന്നിവർ സ്ഥലത്തെത്തി മാത്യുവിനെ അഭിനന്ദിച്ചു.