ബസ് കണ്ടക്ടറെ മർദിച്ച കേസിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി
1585494
Thursday, August 21, 2025 7:53 AM IST
തലശേരി: തലശേരി- തൊട്ടിൽപാലം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് കണ്ടക്ടറെ മർദിച്ച കേസിൽ പ്രധാന പ്രതികളായ നാലുപേർ തലശേരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയിലായി.
മുൻകൂർ ജാമ്യഹർജി കഴിഞ്ഞദിവസം തള്ളിയതിനു പിന്നാലെയാണ് ഹർജി നൽകിയ നാദാപുരം വെള്ളൂർ സ്വദേശി വിശ്വജിത്തും പെരിങ്ങത്തൂർ സ്വദേശി വട്ടക്കണ്ടി സവാദും മറ്റു രണ്ടു പ്രതികളായ വിഷ്ണു, ജിനീഷ് എന്നിവരും കോടതിയിൽ കീഴടങ്ങിയത്. ജഗന്നാഥ് ബസ് കണ്ടക്ടര്‍ ഇരിങ്ങണ്ണൂര്‍ സ്വദേശി കെ. വിഷ്ണുവിനായിരുന്നു മർദനമേറ്റത്. സംഭവത്തിനു ശേഷം മൂന്നാഴ്ചയായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. വധശ്രമമുള്‍പ്പെടെ ഒമ്പതു വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ ശക്തമായ തെളിവുകള്‍ പ്രതികള്‍ക്കെതിരേ ഉണ്ടെന്നുമുള്ള പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയത്. ഏറെ പൊതുജന ശ്രദ്ധയാകര്‍ഷിച്ച കേസായതിനാൽ പ്രതികളെ സംരക്ഷിക്കുന്നവരെകൂടി ഉള്‍പ്പെടുത്തി പ്രതിപ്പട്ടിക വിപുലീകരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെയാണ് ചൊക്ലി പോലീസ് വധശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ 29നായിരുന്നു കേസിനാസ്പദമായ സംഭവം.