കെസിവൈഎം പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു
1584494
Monday, August 18, 2025 12:22 AM IST
തളിപ്പറമ്പ്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് കെസിവൈഎം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് ടെലക്സ് കോറോത്ത് അധ്യക്ഷത വഹിച്ചു.
യൂണിറ്റ് ഡയറക്ടർ ഫാ. ടോമി മാളക്കാരൻ ഉദ്ഘാടനം ചെയ്തു. വൈസ് ഡയറക്ടർ സിസ്റ്റർ വിനയ സിഎംസി, ആനിമേറ്റർ വിജു ചേലയ്ക്കമാക്കൽ, ആൻലിയ ഇരുപ്പൂഴിക്കൽ, ശരത് പോൾ എന്നിവർ പ്രസംഗിച്ചു. തളിപ്പറമ്പ് സബ് ഇൻസ്പെക്ടർ കെ. ദിനേശൻ നന്ദി പറഞ്ഞു.