ഇരിട്ടി എംജി കോളജ് മെറിറ്റ് ഡേ
1585042
Wednesday, August 20, 2025 1:52 AM IST
ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളജ് മെറിറ്റ് ഡേയോടനുബന്ധിച്ച് ബിരുദദാന ചടങ്ങും കോളജ് സ്ഥാപക മാനേജരായിരുന്ന കെ.പി. നൂറുദ്ദീന്റെ അനുസ്മരണവും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ എൻഡോവ്മെന്റുകളുടെയും മുരളീധരൻ മെമ്മോറിയൽ, പി.എം. ഭാസ്കരൻ മെമ്മോറിയൽ, വിവിധ ഡിപ്പാർട്ട്മെന്റുകൾ എന്നിവയും ഏർപ്പെടുത്തിയ എൻഡോവ്മെന്റുകളുടെയും വിതരണവും കോളജ് ഓഡിറ്റോറിയത്തിൽ നടന്നു.
മെറിറ്റ് ഡേ ഉദ്ഘാടനവും വിദ്യാർഥികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകളുടെ വിതരണവും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. കോളജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി അധ്യക്ഷത വഹിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. ആർ. സ്വരൂപ, ഐക്യൂഎസി കോ-ഓർഡിനേറ്റർ ഡോ. അനീഷ് കുമാർ, എഡ്യുക്കേഷണൽ സൊസൈറ്റി ജനറൽ സെക്രട്ടറി വൈ.വൈ. മത്തായി, പിടിഎ വൈസ് പ്രസിഡന്റ് പി.കെ. മുരളീധരൻ, സി.വി. സന്ധ്യ, ജയസാഗർ അടിയേരി, കെ. ഹിമ, സി.കെ. മഞ്ജു, എം.കെ. വിനോദ്, എം.ജെ. മിനി ജോൺ, സെബിൻ ജോർജ്, ഡോ. ആർ. ബിജുമോൻ എന്നിവർ പ്രസംഗിച്ചു.