കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു
1584945
Tuesday, August 19, 2025 10:03 PM IST
ഇരിട്ടി: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
വാണിയപ്പാറയിലെ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ ഒറ്റേടത്ത് സരസുവാണ് (75) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച കാഞ്ഞങ്ങാട് ചാലക്കുന്നിൽ വച്ചായിരുന്നു അപകടം.
സംസ്കാരം ഇന്ന് രാവിലെ പത്തിന് ആനപ്പന്തി അസംബ്ലീസ് ഓഫ് ഗോഡ് പള്ളിയിൽ. മക്കൾ: സുരേഷ്, രാജേഷ് , സ്വപ്ന. .മരുമക്കൾ: അജിത, രമ്യ, ആന്റോ.