കഞ്ചാവ് കടത്ത്: പ്രതിക്ക് തടവും പിഴയും
1584763
Tuesday, August 19, 2025 1:59 AM IST
കാസര്‍ഗോഡ്: കാറില്‍ ആറു കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് മൂന്നു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ ധര്‍മടം മീത്തല്പീടികയിലെ എന്‍.കെ.സല്‍മാനെയാണ് (26) കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി(രണ്ട്) ജഡ്ജ് കെ.പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണം.
2020 ജൂണ്‍ രണ്ടിന് പുലര്‍ച്ചെ അഞ്ചിനു കുമ്പള ഭാരത് പെട്രോള്‍ പമ്പിന് എതിര്‍വശം കഞ്ചാവ് പിടികൂടിയ കേസിലെ രണ്ടാം പ്രതിയായ സല്‍മാനെ കുമ്പള എസ്ഐ ആയിരുന്ന കെ.വിനോദ്കുമാറും സംഘവുമാണ് പിടികൂടിയത്. കുമ്പള ഇന്‍സ്പെക്ടറായിരുന്ന പി. പ്രമോദാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ ഒന്നാംപ്രതിക്ക് കഴിഞ്ഞ മാസം സമാനമായ ശിക്ഷ ലഭിച്ചിരുന്നു. മൂന്നാംപ്രതി ഒളിവിലാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ.പ്ലീഡര്‍ ജി.ചന്ദ്രമോഹന്, അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി.