സ്വാതന്ത്ര്യ ദിനാഘോഷം
1584762
Tuesday, August 19, 2025 1:59 AM IST
പെരുമ്പടവ്: പെരുമ്പടവ് സെന്റ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോർജ് തൈക്കുന്നുംപുറം അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബില്‍സി റാഫേൽ, പഞ്ചായത്ത് അംഗം എം.പി. ജ്യോതിലക്ഷ്മി, പിടിഎ പ്രസിഡന്റ് ഷെൽമോൻ പൈനാടത്ത്, പെരുമ്പടവ് ബിവിജെഎം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജോസുകുട്ടി, മുഖ്യാധ്യാപകൻ ജോസി മാത്യു, റിട്ട. സബ് ഇൻസ്പെക്ടർ പി.ജെ. ജോളി, സ്കൂൾ ലീഡർ മരീറ്റ ഷെൽമോൻ, ക്രിസ്റ്റഫർ ജോഷ്വൽ, ജൈന ആൻ ജിജോ, ഗ്ലൈസി സാബു എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ മത്സര പരിപാടികളും മാർച്ച് ഫാസ്റ്റും നടന്നു. പെരുമ്പടവ് വൈഎംസിഎയുടെ നേതൃത്വത്തിൽ മധുര പലഹാര വിതരണവും പെരുമ്പടവ് ആവേ മരിയ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ സമ്മാനങ്ങളും വിതരണം ചെയ്തു.