കുഞ്ഞിക്കൈകളിൽ കുഞ്ഞിത്തൈകൾ
1585477
Thursday, August 21, 2025 7:41 AM IST
ചെറുപുഴ: ചെറുപുഴ ജെഎം യുപി സ്കൂൾ ബണ്ണീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറിക്കൃഷി ആരംഭിച്ചു. മണ്ണിനെ തൊടാനും താൻ നട്ട തൈകൾ ഇടക്ക് വന്നു നിരീക്ഷിക്കാനും സ്വന്തം വീടുകളിലും പച്ചക്കറിത്തൈ നട്ടുപിടിപ്പിച്ച് പരിപാലിക്കണം എന്നുള്ള ചിന്തയാണ് കുട്ടികൾക്ക് ഇതിലൂടെ ലഭിക്കുന്നത്.
മുളക്, വഴുതന തൈകളാണ് കുട്ടികൾ നട്ടുപിടിപ്പിച്ചത്. മുഖ്യാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ പ്രീ-പ്രൈമറി വിഭാഗം ചാർജ് വഹിക്കുന്ന പി. ലീന എന്നിവർ പ്രസംഗിച്ചു.
ബണ്ണി ആന്റിമാരായ എം.ബി. ഷീബ, കെ.എം. രാജനി, ആയമാരായ പ്രീത, ഷിബിജ എന്നിർ നേതൃത്വം നൽകി.